LATEST
ഇറാനിൽ നിന്ന് ലഭിച്ച വമ്പൻ സമ്മാനം, എന്താണെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാനിൽ നിന്ന് നിഗൂഢ സമ്മാനം ലഭിച്ചതിനെ കുറിച്ച് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ആണവ വിഷയമല്ല, എണ്ണ- പ്രകൃതി വാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്താണ് സമ്മാനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല . ഇപ്പോഴിതാ ആ സമ്മാനം എന്താണെന്ന് തുറന്നുപറയുകയാണ് ട്രംപ്, നിലവിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ തങ്ങൾ ഗൗരവമായി പങ്കെടുക്കുന്നതായി കാണിക്കാൻ ഇറാൻ 10 എണ്ണ ടാങ്കറുകൾ കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിച്ചത് ഒരു സമ്മാനമായാണെന്ന് ട്രംപ് പറഞ്ഞു.
Source link


