test del 2
ഇറാനിൽ അമേരിക്കയുടെ അത്യാധുനിക മിസൈൽ പരീക്ഷണം; ജനവാസമേഖലയിൽ വീണത് 500കിലോമീറ്റർ പ്രഹരപരിധിയുള്ള PrSM

ടെഹ്റാൻ: ഇറാനിലെ ലഹമർദ് പട്ടണത്തിൽ കഴിഞ്ഞ മാസം നടന്ന മാരകമായ ആക്രമണത്തിൽ അമേരിക്ക തങ്ങളുടെ പുതിയ മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. ലഹമർദിലെ ജനവാസ മേഖലകളിൽ പതിച്ച മിസൈലിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്ത പ്രതിരോധ വിദഗ്ധർ ഇത് അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള പുത്തൻ ആയുധമായ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ (PrSM) ആണെന്നാണ് വാദിക്കുന്നത്. ബിബിസി സ്ഥിരീകരിച്ച സിസിടിവി ദൃശ്യങ്ങളിൽ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് മിസൈൽ ആകാശത്ത് അതിവേഗത്തിൽ സഞ്ചരിക്കുന്നത് വ്യക്തമായി കാണാം.മിസൈലിന്റെ സവിശേഷമായ ആകൃതി, നീളം, അത് സൃഷ്ടിച്ച സ്ഫോടനത്തിന്റെ വ്യാപ്തി എന്നിവ പരിശോധിച്ചാണ് ഇത് പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ ആണെന്ന് നിഗമനത്തിലെത്തിയത്. ലോക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഈ ദീർഘദൂര ബാലിസ്റ്റിക് മിസൈലിന് 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. 2023-ൽ മാത്രം യുഎസ് സൈന്യത്തിന്റെ ഭാഗമായ ഈ അത്യാധുനിക ആയുധം ആദ്യമായാണ് ഒരു യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്.യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച എടിഎസിഎംഎസ് മിസൈലുകളുടെ പിൻഗാമിയായാണ് ഇവ അറിയപ്പെടുന്നത്.സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ചില്ലുകൾ തകരുന്നതും ഭയചകിതരായ ആളുകൾ ഓടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. കെട്ടിടങ്ങളിൽ അവശേഷിച്ച കരിയും ചിന്നിച്ചിതറിയ അവശിഷ്ടങ്ങളും ഒരു പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ വാർഹെഡ് സൃഷ്ടിക്കുന്ന ആഘാതത്തിന് സമാനമാണെന്ന് വിശകലന വിദഗ്ധനായ അമയേൽ കോട്‌ലാർസ്കി ചൂണ്ടിക്കാട്ടി.
Source link


