test del 4 copy of del 3
‘ഇറാനിലെ യുഎസിന്റെ ലക്ഷ്യം ഇസ്രയേലിനും പ്രധാനം’: വാൻസിനോട് സംസാരിച്ചത് വെളിപ്പെടുത്തി നെതന്യാഹു

ടെൽ അവീവ് ∙ പാക്കിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾക്ക് ശേഷം അമേരിക്കൻ പ്രതിനിധി സംഘം മടങ്ങിയ ഉടൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ കരാറില്ലാതെ തകരാൻ കാരണമെന്തെന്ന കാര്യത്തിൽ വിഭിന്നമായ വാദങ്ങൾ നിലനിൽക്കെയാണ് നെതന്യാഹുവിന്റെ വിശദീകരണം. തിങ്കളാഴ്ച ജറുസലമിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട്.‘‘ചർച്ചകളിലേക്ക് കടക്കാനുള്ള കരാർ ഇറാൻ നഗ്നമായി ലംഘിച്ചത് സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് അമേരിക്കൻ ഭാഗത്തുനിന്ന് പിന്മാറ്റമുണ്ടായത്. അവർ വെടിനിർത്തുമെന്നും ഇറാൻ ഉടൻ പാതകൾ തുറന്നുകൊടുക്കുമെന്നുമായിരുന്നു വ്യവസ്ഥ. അവർ അത് ചെയ്തില്ല. അമേരിക്കയ്ക്ക് അത് അംഗീകരിക്കാനാവില്ല’’ – നെതന്യാഹു വിശദീകരിച്ചു.
Source link


