test del 3
ഇരുട്ടിവെളുത്തപ്പോൾ ഇറച്ചി വില 500 തൊട്ടു, കൂടിയത് 100 രൂപ; പ്രതിഷേധം, മണർകാട് കട അടപ്പിച്ചു

കോട്ടയം ∙ ഈസ്റ്ററിനു മുൻപ് ഇറച്ചി വിലയിൽ ഇരുട്ടടി. നേരം ഇരുട്ടിവെളുത്തപ്പോൾ ബീഫ് വില 500 തൊട്ടു. ഒറ്റ ദിവസംകൊണ്ട് 100 രൂപയിൽ അധികം കൂട്ടിയെന്നാണ് പരാതി. വാങ്ങാനെത്തിയവർ പ്രതിഷേധിച്ചതോടെ വിവിധയിടങ്ങളിൽ സംഘർഷാവസ്ഥ ഉടലെടുത്തു. മണർകാട് കട അടപ്പിച്ചു. ഇതിനിടെ കോട്ടയം മണർകാട് പ്രതിഷേധത്തെ തുടർന്ന് ഇറച്ചിക്കച്ചവടം നിർത്തി. അമിത വില ഈടാക്കിയതിനെ തുടർന്ന് നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തിയ പ്രതിഷേധത്തിനൊടുവിൽ കട അടപ്പിക്കുകയായിരുന്നു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു. പിന്നാലെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച യൂദാ മീറ്റ്സ് എന്ന സ്ഥാപനം അടച്ചുപൂട്ടാൻ മണർകാട് പഞ്ചായത്ത് നോട്ടീസ് നൽകി. നിങ്ങളുടെ ജില്ലയിൽ ഇറച്ചി വില കൂടിയോ? വായനക്കാർക്ക് പ്രതികരിക്കാം..
Source link


