LATEST
ഇരുചക്ര വാഹനം ഓടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ജീവന് ഭീഷണി, നടപടി ഉടൻ

തിരുവനന്തപുരം: ഇലക്ട്രിക് പോസ്റ്റുകളിലൂടെ അനധികൃതമായി വലിച്ചിരിക്കുന്ന കേബിളുകൾ നീക്കം ചെയ്ത് സുരക്ഷ ഉറപ്പാക്കാൻ എല്ലാ സെക്ഷൻ അധികാരികൾക്കും നിർദ്ദേശം നൽകിയിട്ടുള്ളതായി കെ എസ് ഇ ബി ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കേബിളുകൾ നീക്കാൻ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ കെ എസ് ഇ ബി പോസ്റ്റുകളിൽ കൂടി കേബിളുകൾ വലിക്കാൻ പാടുള്ളുവെന്ന് കേബിൾ ടി.വി. ഓപ്പറേറ്റർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. മുഴുവൻ കേബിൾ ടി.വി. നെറ്റ് വർക്ക് കേബിളുകളും ടാഗ് ചെയ്യാനും ഉപയോഗ ശൂന്യമായവ നീക്കം ചെയ്യാനും നടപടിയെടുത്തതായി റിപ്പോർട്ടിലുണ്ട്. പുതുകുളങ്ങര സ്വദേശി ജോണി ഏലിയാപുരം സമർപ്പിച്ച പരാതിയിലാണ്
Source link


