LATEST
ഇരകൾക്ക് നഷ്ടപരിഹാരം ട്രഷറിയിൽ നിന്ന് ഈടാക്കും#ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരാവണം

കൊച്ചി: ലൈംഗികാതിക്രമം അടക്കമുളള കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് കോടതികൾ വിധിച്ച നഷ്ടപരിഹാരത്തുക ഒരാഴ്ചയ്ക്കകം നൽകിയില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് ഈടാക്കാൻ ഉത്തരവിടുമെന്ന് ഹൈക്കോടതി.ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം 2022 മുതൽ 47 കോടിയും മീഡിയേറ്റർമാരുടെ ഫീസ് ഇനത്തിൽ 10 കോടിയും നൽകാനുണ്ട്. ഇത് മുടങ്ങിയതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
Source link


