LATEST
ഇന്ന് ഫുൾ ഡ്രസ് റിഹേഴ്സൽ നാവികദിനാഘോഷം 3ന്

തിരുവനന്തപുരം: നാവിക ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ നാവികസേന ശംഖുംമുഖത്ത് നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഫുൾ ഡ്രസ് റിഹേഴ്‌സൽ ഇന്ന് വൈകിട്ട് 4.30ന് നടക്കും. 3ന് ഉച്ചകഴിഞ്ഞ് നടക്കുന്ന നാവികദിനാഘോഷത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും.
നാവികസേന പോരാട്ട വീര്യവും കരുത്തും ദൃശ്യമാവുന്ന അഭ്യാസ പ്രകടനങ്ങൾ കാഴ്ചവയ്ക്കും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ആതിഥേയത്വം വഹിക്കും. ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്നും സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ ലഭിക്കുന്നുവെന്നും കമോഡോർ വിജു സാമുവൽ പറഞ്ഞു.
Source link


