LATEST

ഇന്ന് നിർണായകം,​ വിൻഡീസിനെ ബാറ്റിംഗിന് അയച്ച് ഇന്ത്യ,​ സഞ്ജു ടീമിൽ

കൊൽക്കത്ത: ട്വന്റി-20 ലോകകപ്പിലെ സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ വെസ്റ്റ്ഇൻഡീസിനെ ബാറ്റിംഗിന് അയച്ചു. മത്സരത്തിൽ ജയിക്കുന്നവർ സെമിയിലേക്ക് യോഗ്യത നേടും എന്നതിനാൽ ഇരുടീമുകൾക്കും ജീവൻമരണ പോരാട്ടമാണ്. ടോസ് ജയിച്ച ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് വിൻഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു,​ സീംബാബ്‌വെക്കെതിരെ കളിച്ച ടീമിൽ ഇന്ത്യ മാറ്റംവരുത്തിയിട്ടില്ല. വിക്കറ്റിന് പിന്നിൽ സഞ്ജു സാംസൺ തുടരും. ടോസ് ലഭിച്ചിരുന്നെങ്കിൽ ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്ന് വിൻഡീസ് ക്യാപ്ടൻ ഷായ്‌ഹോപ്പ് വ്യക്തമാക്കി. വിൻഡീസ് ടീമിൽ ഒരു മാറ്റമുണ്ട്. ബ്രൻഡൻ കിംഗിന് പകരം അകെയ്ൽ ഹൊസീൻ ടീമിലെത്തി.

ഇന്ത്യ : സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്ടൻ), ഹാർദിക് പാണ്ഡ്യ, തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.

വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (ക്യാപ്ടൻ/വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്, ഷിംറോൺ ഹെറ്റ്‌മെയർ, റോവ്മാൻ പവൽ, ഷെർഫേൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, അകീൽ ഹൊസൈൻ, ഗുഡകേഷ് മോട്ടി, ഷമാർ ജോസഫ്


Source link

Related Articles

Back to top button