CINEMA

ഇന്ധന ഉത്പാദനം അവതാളത്തിൽ


കൊച്ചി: ഇറാനെതിരെ യു.എസ്, ഇസ്രയേൽ സംയുക്ത ആക്രമണം ശക്തമായതോടെ ഗൾഫ് മേഖലയിലെ എണ്ണ കയറ്റുമതിയും ഉത്പാദനവും കുത്തനെ കുറയുന്നു. പുതിയ സാഹചര്യത്തിൽ ഖത്തർ മുതൽ ഇറാഖ് വരെ എണ്ണ ഉത്പാദനം ഗണ്യമായി കുറച്ചിരുന്നു. വരും ദിവസങ്ങളിൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഒഫ് എമിറേറ്റ്‌സും(യു.എ.ഇ) സൗദി അറേബ്യയും ഉത്പാദനം കുറച്ചേക്കും. ഉത്പാദനം നിറുത്തി കുവൈറ്റ്ഹോർമുസ് ഇടനാഴിയിലൂടെ ചരക്കു കൈമാറ്റം നിശ്ചലമായതോടെ കുവൈറ്റ് എണ്ണ ഉത്പാദനം നിറുത്തി. അസോസിയേഷൻ ഒഫ് പ്രോഡ്യൂസേഴ്‌സ് കൺട്രീസിലെ(ഒപ്പെക്ക്) രണ്ടാമത്തെ വലിയ ഉത്പാദകരായ ഇറാഖ് പ്രതിദിന ഉത്പാദനത്തിൽ 15 ലക്ഷം ബാരലിന്റെ കുറവാണ് വരുത്തിയത്. വരും ദിവസങ്ങളിൽ ഉത്പാദനത്തിൽ 30 ലക്ഷം ബാരലിന്റെ കുറവ് വരുത്താൻ ഇറാഖ് നിർബന്ധിതമായേക്കും. ജനുവരിയിൽ പ്രതിദിനം 41 ലക്ഷം ബാരൽ എണ്ണയാണ് ഇറാഖ് ഉത്പാദിപ്പിച്ചത്.


Source link

Related Articles

Back to top button