LATEST

ജയിലിലെ സുഖസൗകര്യങ്ങൾക്കായി മോഷണം പതിവാക്കിയ പ്രതി റിമാൻഡിൽ


കോവളം: ജയിലിലെ ഭക്ഷണവും ചികിത്സയും തേടി മോഷണം പതിവാക്കിയ കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലീപ് ഖാൻ (46) റിമാൻഡിൽ. ലൈറ്റ് ഹൗസ് ബീച്ചിന് സമീപത്തെ ‘ക്ലാസിക് മിനി സൂപ്പർ മാർക്കറ്റിൽ’ നിന്ന് 40,000 രൂപയും ഡി.വി.ആറും മോഷ്ടിച്ച കേസിലാണ് നടപടി.സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോവളം എസ്.എച്ച്.ഒ ജെ.പി.അരുൺകുമാർ, എസ്.ഐമാരായ സാജു,നൗഷാദ്,സി.പി.ഒമാരായ സെൽവൻ,അഭിലാഷ്,രാജേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Source link

Back to top button