LATEST

പരാതിക്കാരിക്ക് എതിരെയുള്ള സൈബർ ആക്രമണം; കർശന നടപടികൾക്കൊരുങ്ങി പൊലീസ്, ജില്ല തിരിച്ച് കേസെടുക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ബലാത്സംഗത്തിന് പരാതിനൽകിയ യുവതിക്കു നേരെയുള്ള സൈബർ ആക്രമണത്തിൽ കർശന നടപടികൾക്കൊരുങ്ങി പൊലീസ്. തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണങ്ങൾ നടക്കുന്നതായി യുവതി ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.

ജില്ല തിരിച്ച് അന്വേഷണം നടത്തണമെന്നും പ്രത്യേകമായി കേസെടുക്കണമെന്നും ജില്ലാ പൊലീസ് മേധാവികൾക്ക് എ‌ഡിജിപി വെങ്കിടേശ് നിർദ്ദേശം നൽകി. കഴി‌ഞ്ഞ ദിവസം രാഹുലിനെതിരെ മൊഴി നൽകിയ ശേഷമാണ് തനിക്കെതിരെയുണ്ടാകുന്ന സൈബർ അധിക്ഷേപങ്ങളെക്കുറിച്ച് യുവതി പരാതി നൽകിയത്. തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. യുവതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളുള്ള ഫേസ് ബുക്ക് യുആർഎൽ ഐഡികൾ അതിൽ ഉൾപ്പെടുത്തിയാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, പരാതി നൽകിയ യുവതിയുടെ ചിത്രങ്ങൾ കോൺഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം നേതാവ് ഡോ.പി സരിൻ ആരോപിക്കുന്നു. പോസ്റ്റിന്റെ സ്ക്രീൻഷോട്ടും സരിൻ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകള്‍ നിയന്ത്രിക്കുന്ന ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പിലാണ് യുവതിയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. ഉന്നത കോണ്‍ഗ്രസ് നേതാക്കളടക്കം അംഗങ്ങളായ ഗ്രൂപ്പില്‍ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച് അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സരിന്‍ ആരോപിക്കുന്നു. പരാതി നല്‍കിയിട്ടുണ്ടെന്നും നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button