LATEST

ഇന്ത്യയുടെ സാമ്പത്തിക വളർച്ച മന്ദഗതിയിലേക്ക്


ഇന്ധനക്ഷാമവും വിലക്കയറ്റവും തിരിച്ചടികൊച്ചി: ഹോർമുസ് ഇടനാഴി അടച്ചതോടെ ഇന്ധനവും രാസവളവും അടക്കമുള്ള അസംസ്‌കൃത ഉത്പന്നങ്ങളുടെ ഇറക്കുമതി തടസപ്പെട്ടതിനാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നടപ്പുവർഷം തിരിച്ചടി നേരിട്ടേക്കും. ക്രൂഡോയിൽ വില വർദ്ധനയും ഇറക്കുമതിയിലെ തടസങ്ങളും ഇന്ത്യയു‌ടെ വളർച്ചാ നിരക്കിൽ ഒരു ശതമാനം കുറവുണ്ടാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ 50 ശതമാനത്തിലധികം ഇന്ധനവും അസംസ്‌കൃത ഉത്പന്നങ്ങളും കടന്നുവരുന്ന ഹോർമുസ് കടലിടുക്ക് അടച്ചതാണ് രാജ്യത്തെ വ്യാവസായിക, വ്യാപാര മേഖലകൾക്ക് കനത്ത തിരിച്ചടിയാകുന്നത്. പുതിയ സാഹചര്യത്തിൽ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദന(ജി.ഡി.പി) വളർച്ച 6.5 ശതമാനത്തിലും താഴെയെത്തിയേക്കും. പാചക വാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകൾ, റെസ്‌റ്ററന്റുകൾ എന്നിവയുടെ പ്രവർത്തനം തടസപ്പെട്ടതിനാൽ ഹോസ്‌പിറ്റിലാറ്റി മേഖല ജനുവരി മുതൽ മാർച്ച് വരെയുള്ള മാസത്തിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയേക്കും. പ്രകൃതി വാതകം, ക്രൂഡോയിൽ എന്നിവയുടെ വരവ് കുറഞ്ഞതിനാൽ വ്യാവസായിക ഉത്പാദന രംഗവും കടുത്ത പ്രതിസന്ധിയിലാണ്. മെറ്റലുകൾ, സ്‌റ്റീൽ, രാസവളം, കെമിക്കലുകൾ, മാനുഫാക്‌ചേർഡ് ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനം വരും ദിവസങ്ങളിൽ മന്ദഗതിയിലാകും.


Source link

Related Articles

Back to top button