LIFESTYLE NEW

‘ഇന്ത്യയിൽ 2026 മാർച്ചിൽ എൽപിജി ക്ഷാമം ഉണ്ടാകും’; അഞ്ചുമാസം മുൻപ് താൻ പ്രവചിച്ച കാര്യം സത്യമായെന്ന് ജ്യോതിഷി


പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ വലിയ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. പല നഗരങ്ങളിലെയും ഹോട്ടലുകളും തട്ടുകടകളും താത്കാലികമായി അടച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിൽ മാത്രം രണ്ടു ദിവസത്തിനിടെ അടച്ചത് നൂറിലേറെ ഹോട്ടലുകളാണ്. വീടുകളിലെ പാചകം ഇൻഡക്ഷൻ കുക്കറിലേക്ക് മാറുന്ന പ്രവണതയും കണ്ടുതുടങ്ങി. ഇറാൻ യുദ്ധം കാരണം ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം തടസപ്പെട്ടതുമാണ് ക്ഷാമത്തിന് കാരണം. ഇതിനിടെ ഒരു ജ്യോതിഷിയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ധന, പ്രകൃതിവാതക വിതരണം മാർച്ചിൽ മുടങ്ങുമെന്ന് നേരത്തെ അദ്ദേഹം പ്രവചിച്ചതായി അവകാശപ്പെടുന്നു. 2025 സെപ്തംബറിൽ ജ്യോതിഷിയായ പ്രശാന്ത് കിനിയാണ് തന്റെ എക്സ് പേജിൽ ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചത്.


Source link

Related Articles

Back to top button