test del 5 copy of del 3
ഇന്ത്യയില്‍ മുന്നറിയിപ്പില്ലാതെ ഒറാക്കിള്‍ പുറത്താക്കിയ 12,000 ജീവനക്കാര്‍ക്ക് കിട്ടിയ പിരിച്ചുവിടല്‍ പാക്കേജ് എന്ത്?

അമേരിക്കന്‍ ടെക്നോളജി കമ്പനിയായ ഒറാക്കിളിന്റെ (Oracle) ജീവനക്കാര്‍ക്ക് ഇത് പ്രതിസന്ധികളുടെ കാലമാണ്. ഒരു സുപ്രഭാതത്തിൽ ലോകമെമ്പാടുമായി 30,000ത്തോളം ഉദ്യോഗസ്ഥരെയാണ് കമ്പനി ഒറ്റയടിക്ക് പരിച്ചുവിട്ടത്. ഇന്ത്യയില്‍ മാത്രം ഏകദേശം 12,000 പേര്‍ക്ക് ജോലി പോയി. ഫോണ്‍ കോളുകളില്ല, മീറ്റിങ്ങുകളില്ല, മറ്റ് സഹപ്രവര്‍ത്തകരോട് ഗുഡ്ബൈ പറയാന്‍ സമയവും സന്ദര്ഭവുമൊരുക്കിയില്ല. അറിയിപ്പായി ഒരു ഒറ്റ ഇമെയില്‍ മാത്രം. വര്‍ഷങ്ങളായി കമ്പനിയില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ഇത് ഷോക്കായി. ഒറാക്കിളിന്റെ എൻജീനിയറിങ് മുതല്‍ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വരെയുള്ള സെക്ഷനുകളിലുള്ളവര്ക്ക് ജോലി നഷ്ടമായി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ പുറത്താക്കിയവര്‍ക്ക് കമ്പനി പിരിച്ചുവിടല്‍ പാക്കേജായി എന്താണ് നല്‍കിയത് എന്നായി ചര്‍ച്ച.ഒറാക്കിള്‍ ഐഡിസി ബെംഗളൂരുവില്‍ ഇങ്ങനെ പാക്കേജ് എല്ലാ രാജ്യത്തും വ്യത്യസ്തമായിരിക്കാം. ഓരോ ജീവനക്കാരനും തങ്ങളുടെ സര്‍വിസിനും ജോലിചെയ്യുന്ന വിഭാഗത്തിനും അനുസരിച്ച് അത് വ്യത്യസ്തമാകാം. റെഡിറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു യൂസര്‍ തനിക്ക് ലഭിച്ച പാക്കേജിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇത് എല്ലാവര്ക്കും ബാധകമാകണമെന്നില്ല. അദ്ദേഹം ബെംഗളൂരുവിലെ ഒറാക്കിളിന്റെ ഐഡിസിയിലാണ് ജോലി ചെയ്തിരുന്നത്. പോസ്റ്റ് പ്രകാരം 15 ദിവസത്തെ ബേസിക്ക് സാലറിയും എടുക്കാത്ത ലീവുകള്‍ക്കുള്ള തുകയും ലഭിച്ചിട്ടുണ്ട്. അതിനു പുറമെ രണ്ടു മാസത്തെ എക്സ് – ഗ്രേഷ്യ (ex-gratia) പേയ്മെന്റും അദ്ദേഹത്തിനു ലഭിച്ചു. (നല്‍കണമെന്നു നിര്‍ബന്ധമില്ല. എന്നാല്‍ തങ്ങളുടെ ഒരു ഇഷ്ടം കാണിക്കാനായി നല്കുന്ന പണത്തിനാണ് എക്സ് – ഗ്രേഷ്യ എന്നു പറയുന്നത്.) അതിനു പുറമെ കമ്പനിയില്‍ ജോലിയെടുത്ത ഓരോ വര്‍ഷത്തിനും 15 ദിവസം അധിക തുകയും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
Source link


