LIFESTYLE NEW

ഇനി കറികളൊന്നും വേണ്ട; വെന്ത ചോറിൽ ഇത് കൂടി ചേർകും, ഒരു വെറൈറ്റി റെസിപ്പി


ദിവസവും ഒരുതവണയെങ്കലും ചോറ് കഴിക്കുന്നവരാണ് മലയാളികൾ. ചോറിനൊപ്പം എന്നും വ്യത്യസ്തമായ കറികൾ പാകം ചെയ്യാനാണ് എല്ലാവരും ശ്രമിക്കുന്നത്. ദിവസവും മൂന്ന് കറിയെങ്കിലും വയ്ക്കണം. എന്നാൽ ഈ തിരക്കുപിടിച്ച ജീവിതത്തിൽ എറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ള ഒന്നാണ് അത്.എന്നാൽ കറിയൊന്നും ഇല്ലാതെ ചോറ് മാത്രം കഴിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതിനുപറ്റിയ ഒരു സിമ്പിൾ റെസിപ്പി നോക്കിയാലോ? ചോറിനൊപ്പം പപ്പടം ചേർത്ത് ഉണ്ടാക്കുന്ന ഒരു റെസിപ്പിയാണിത്. ബാച്ചിലർമാർക്കും ജോലിക്കുപോകുന്നവർക്കും വളരെ വേഗം ഇത് തയ്യാറാക്കാം.ചേരുവകൾആദ്യം ഒരു പാനിൽ എണ്ണയോ നെയ്യോ ചൂടാക്കുക. ശേഷം അതിലേക്ക് കടുകും ഉലുവയും ഇട്ട് പൊട്ടിക്കാം. ഇനി ഇതിലേക്ക് അരിഞ്ഞ് വച്ച സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. ഉള്ളി നല്ലപോലെ വാടിയശേഷം ചിരകിയ തേങ്ങയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർക്കുക. ശേഷം നല്ലപോലെ യോജിപ്പിക്കണം. തേങ്ങ മൂത്തുവരുമ്പോൾ ഇതിലേക്ക് കറിവേപ്പിലയും ഇടാം. വീണ്ടും ഇളക്കണം. ഇനി വറുത്ത പപ്പടം നല്ലപോലെ കെെ കൊണ്ട് ഉടച്ച് ഇതിലേക്ക് ചേർത്ത് ഇളക്കണം. ശേഷം ചോറ് കൂടി ചേർത്ത് ഇളക്കുക. പപ്പടച്ചോറ് റെഡി.


Source link

Related Articles

Back to top button