LATEST

‘ഇനി എല്ലാ ദിവസവും സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം, കേരളത്തിലെ ചൂടിന് കാരണം’; നീത കെ ഗോപാൽ അഭിമുഖം


കേരളം ഇന്ന് മുമ്പെങ്ങുമില്ലാത്തവിധം കഠിനമായ ചൂടിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഹരിതാഭമായ കേരളം ഇന്ന് ചുട്ടുപൊള്ളുന്ന ഒരു കനൽപാത്രമായി മാറിക്കഴിഞ്ഞോ എന്ന് ഓരോ മലയാളിയെയും ആശങ്കപ്പെടുന്നു. സൂര്യാഘാതവും സൂര്യാതപവും നിത്യവാർത്തകളായി മാറുന്ന ഈ കാലഘട്ടത്തിൽ, നമ്മുടെ കാലാവസ്ഥയിൽ സംഭവിക്കുന്ന ഈ മാറ്റങ്ങൾ കേവലം ഒരു വേനൽക്കാല പ്രതിഭാസം മാത്രമാണോ? അതോ ആഗോളതാപനത്തിന്റെ സൂചനകളാണോ? ഈ വിഷയങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുന്നതിനായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടറായ നീത കെ. ഗോപാൽ കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു. 2025 വേനൽക്കാലത്ത് നമുക്ക് അത്ര ചൂട് അനുഭവപ്പെട്ടിരുന്നില്ല. കാരണം അന്ന് വേനൽ മഴ നേരത്തെയായിരുന്നു. മാർച്ച് ഒന്ന് മുതൽ കേരളത്തിൽ മഴ ലഭിച്ചിരുന്നു. ആ വർഷം വേനലിന്റെ കാഠിന്യം ഉണ്ടായിരുന്നില്ല. എന്നാൽ 2024ൽ കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച വർഷമായിരുന്നു. 2025 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ചൂട് കൂടിയ വർഷമാണ് 2026. ഇനി 2024മായി താരതമ്യം ചെയ്യുമ്പോൾ അത്ര ചൂട് ഇപ്പോൾ അനുഭവപ്പെടുന്നില്ല. 2024ൽ എൽനിനോ പ്രതിഭാസം കൂടി ഉണ്ടായതുകൊണ്ടാണ് അങ്ങനെയൊരു സ്ഥിതിവിശേഷമുണ്ടായത്.


Source link

Back to top button