CINEMA

ഇനി ഇവരുടെ മോഹിനിയാട്ടം, ഫസ്റ്റ് ലുക്ക്

ഭരതനാട്യ’ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മോഹിനിയാട്ടം” എന്ന ഡാർക്ക് ഹ്യൂമർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. “ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്,അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബുലു അജു നിർവഹിക്കുന്നു. കോ റൈറ്റർ- വിഷ്ണു ആർ പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ .എം, എഡിറ്റിംഗ്-ഷഫീഖ് വി .ബി,ഗാനരചന-മുത്തു, സംഗീതം-ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന,കല-ദിൽജിത് എം ദാസ്,മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, , ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ-ധനുഷ് നയനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, ഭരതനാട്യത്തിലെ മുഖ്യ താരങ്ങൾക്കൊപ്പം പുതിയ താരങ്ങളും അണിനിരക്കുന്നു. പി. ആർ .ഒ എ. എസ്. ദിനേശ്.


Source link

Related Articles

Back to top button