LATEST

പാപ്പനംകോട് കഞ്ചാവ് കേസ്: ചെന്നൈയിൽ നിന്ന് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു 


തിരുവനന്തപുരം: കഞ്ചാവ് കേസിൽ ചെന്നൈയിൽ നിന്ന് പിടികൂടിയ പ്രതിയെ തിരുവനന്തപുരത്തെത്തിച്ചു.തിരുമല സ്വദേശി ഹരികൃഷ്ണനെയാണ് (33) തിരുവനന്തപുരത്ത് എത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.തുടർന്ന് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.325 കിലോ കഞ്ചാവ് പാപ്പനംകോട് നിന്ന് പിടിച്ച കേസിലെ പ്രധാന പ്രതിയാണ് ഹരികൃഷ്ണൻ.സുഹൃത്തുക്കളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ നീക്കങ്ങൾ വ്യക്തമായത്. തുടർന്ന് നേമം പൊലീസ് ചെന്നെയിലേക്ക് തിരിച്ചു.എസ്.ഐ സന്തോഷ് കുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനീത്,വിജി,സജീവ്,സിവിൽ പൊലീസ് ഓഫീസർമാരായ വിവേക്,അജു എന്നിവരടങ്ങുന്ന സംഘമാണ് ചെന്നെയിലേക്ക് പോയത്.പ്രതിയെ സാഹസികമായാണ് പിടികൂടിയത്.


Source link

Back to top button