ഇനിയും സമയം വേണം; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ലൈംഗികപീഡനക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജിയിൽ മറുപടി നൽകാൻ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രണ്ടാം തവണയാണ് രാഹുൽ മാങ്കൂട്ടത്തിൽ സമയം നീട്ടീ ചോദിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹർജി അടുത്ത ചൊവ്വാഴ്ച ഹർജി പരിഗണിക്കും.രാഹുൽ മാങ്കൂട്ടത്തലിനെതിരെ രണ്ടാമത് ലൈംഗികപീഡന പരാതി കൊടുത്ത അതിജീവിതയാണ് ജാമ്യത്തിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നു പറഞ്ഞ് അന്വേഷണ സംഘത്തെ സമീപിച്ചത്. തന്നെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും പരാതിക്കാരി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് മറുപടി നൽകാൻ ഇനിയും സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയോട് ആവശ്യപ്പെട്ടത്. അതിജീവിത കോടതിയിൽ രഹസ്യമൊഴി നൽകിയതിന്റെ തൊട്ടടുത്ത ദിവസം രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ വാട്സാപ്പിൽ വിളിക്കാൻ ശ്രമിച്ചിരുന്നു.
Source link



