test del 2

‘ഇനിയും പലതും ചെയ്യാനുണ്ട്’, ഇറാനെതിരെയുള്ള സൈനികനടപടി ഉടനെയൊന്നും അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു


ടെൽഅവീവ്: ഇറാനെതിരെ ഇസ്രായേലിന്റെ സൈനികനടപടികൾ അവസാനിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസും ഇറാനും തമ്മിലുള്ള സമാധാനചർച്ചകൾ പരാജയപ്പെട്ടതിനിടെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഇറാനും അതിന്റെ സഖ്യകക്ഷികളും ചേർന്ന് ഗാസയിൽനിന്ന് ഹമാസും ലെബനനിൽനിന്ന് ഹിസ്ബുള്ളയും ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിലെ സഖ്യസൈന്യങ്ങൾ വഴി ഇസ്രയേലിനെ വളയാൻ ശ്രമിക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചു.”ഇറാൻ ഞങ്ങളെ തീജ്വാലകളുടെ വലയം സൃഷ്ടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു, എന്നാൽ ഞങ്ങൾ അവരെ ശ്വാസം മുട്ടിക്കുന്നു… ഇനിയും പലതും ചെയ്യാനുണ്ട്.” നെതന്യാഹു പറഞ്ഞു. ഇസ്രയേൽ ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചതായി നെതന്യാഹു അവകാശപ്പെട്ടു. എങ്കിലും സൈനികനടപടി ഉടനെയൊന്നും അവസാനിപ്പിക്കില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇറാൻ ഇപ്പോൾ നിലനിൽപിനുവേണ്ടി വേണ്ടി പോരാടുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.ഇറാൻ യുഎസിന്റെ നിബന്ധനകൾ അംഗീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇസ്ലാമാബാദിൽ നടന്ന 20 മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും ഉടമ്പടിയിലെത്താതെ പിരിഞ്ഞു.. യുഎസ് ഉദ്യോഗസ്ഥർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയെങ്കിലും ഇറാൻ അത് അംഗീകരിക്കാൻ തയ്യാറായില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. ഹോർമുസ് കടലിടുക്കും ഇറാനിയൻ ആണവപരിപാടിയും പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു.ഇരുപക്ഷവും നിരവധി വിഷയങ്ങളിൽ ധാരണയിലെത്തിയെന്നും, എന്നാൽ 2-3 പ്രധാന വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നെന്നും, ഇത് ഒടുവിൽ ഒരു കരാറിലെത്താൻ സാധിച്ചില്ലെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മൈൽ ബാഗ്‌ഹായി ഒരു പ്രസ്താവനയിൽ പ്രതികരിച്ചു. ഇറാനിയൻ ജനതയുടെ അവകാശങ്ങളും താൽ‌പര്യങ്ങളും നയതന്ത്ര സംവിധാനം പിന്തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കി.


Source link

Back to top button