LATEST

ഇത്രയും വയസിന്റെ വ്യത്യാസമോ? രാജിന് 50 കഴിഞ്ഞു; ചർച്ചയായി സാമന്തയുടെയും ഭർത്താവിന്റെയും പ്രായവ്യത്യാസം

ഡിസംബർ ഒന്നിനായിരുന്നു നടി സാമന്തയുടെയും സംവിധായകൻ രാജ് നിദിമോരുവിന്റെയും വിവാഹം. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഈ വിവാഹത്തേക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തേ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. യുഎസിലെ വെക്കേഷൻ, സമന്തയുടെ പെർഫ്യൂം ബ്രാന്റ് ലോഞ്ച്, പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയപ്പോഴുമെല്ലാം സാമന്തയ്‌ക്കൊപ്പം രാജ് ഉണ്ടായിരുന്നു. താരദമ്പതികൾ നേരത്തേ പ്രണയത്തിലായിരുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ ഇരുവരുടെയും പ്രായവ്യത്യാസത്തെക്കുറിച്ചാണ് പുതിയ ചർച്ചകൾ നടക്കുന്നത്.

രാജ് നിദിമോരുവിന്റെ പ്രായം ഗൂഗിൾ സെർച്ചിൽ ഒന്നാമതെത്തിയിരുന്നു. 50 വയസാണ് രാജിന്. സാമന്ത 38കാരിയാണ്. ഇരുവരും തമ്മിൽ 12 വയസിന്റെ വ്യത്യാസമുണ്ട്. എന്നാൽ, ചില റിപ്പോർട്ടുകൾ പ്രകാരം രാജ് നിദിമോരുവിന് 46 വയസാണ്.

കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ വച്ചാണ് സാമന്തയും രാജും വിവാഹിതരായത്. 30 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്. അന്ന് ഉച്ചയോടെ സാമന്ത ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചു. നിമിഷനേരംകൊണ്ട് ചിത്രങ്ങൾ വൈറലായി. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പെടെ ആയിരക്കണക്കിനുപേർ ചിത്രങ്ങൾ പങ്കുവച്ച് ആശംസകൾ അറിയിച്ചു. ഇത്രയേറെ സന്തോഷത്തോടെ സാമന്തയെ ഇതുവരെ കണ്ടിട്ടില്ല. എന്നും ഈ സന്തോഷം നിലനിൽക്കട്ടെയെന്നും ആരാധകർ കുറിച്ചു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button