LATEST

ഇണയെതേടാനായി എത്തിയ ഭീമൻ അണലി കിണറ്റിലേക്കുവീണു, കുരുക്കിട്ട് പുറത്തേക്കെടുത്തു; പിന്നാലെ ചീറ്റി കൊത്താനാഞ്ഞു

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിന് അടുത്തുള്ള ഒരു വീട്ടിലാണ് ഇത്തവണ വാവാ സുരേഷും സ്‌നേക്ക് മാസ്റ്റർ ടീമും എത്തിയിരിക്കുന്നത്. രണ്ട് വീട്ടുകാർക്ക് അവകാശപ്പെട്ട കിണറിലാണ് അതിഥിയുള്ളത്. കിണറിന്റെ പകുതി ഒരു വീട്ടിലും പകുതി അടുത്ത വീട്ടിലുമാണ്. ആ കിണറിന്റെ മുകളിൽ നിന്ന് ഇണചേരാനായി എത്തിയ പെൺഅണലി താഴേയ്ക്ക് വീഴുകയായിരുന്നു. സ്ഥലത്ത് എത്തിയ വാവാ സുരേഷ് കിണർ കണ്ടു. കിണറ്റിലിറങ്ങി അണലിയെ പിടിക്കുന്നത് അപകടകരമാണെന്ന് പറഞ്ഞതിനുശേഷം നീളമുള്ള കയറിൽ കുരുക്കിട്ട് കിണറ്റിലേക്കിടുകയായിരുന്നു.

ആദ്യത്തെ പ്രാവശ്യം കുരുക്കിൽ കയറിയെങ്കിലും വീണ്ടും കിണറിലെ വെള്ളത്തിൽ വീണു, അപകടകാരിയായ അണലി പിന്നീട് കുരുക്കിൽ കയറുകയായിരുന്നു. സാവധാനമാണ് വാവ പാമ്പിനെ പുറത്തേക്കെത്തിച്ചത്. ഈ സമയത്ത് പാമ്പിന്റെ കടിയേറ്റാൽ ജീവൻപോകുന്ന കാര്യം ഉറപ്പാണെന്ന് വാവ പറഞ്ഞു. വലിയ ശബ്ദത്തിലാണ് അണലി ചീറ്റുന്നത്. അണലി കിണറ്റിൽ വീണിട്ട് ആഴ്ചകൾ കഴിഞ്ഞെന്നാണ് വാവ പറഞ്ഞത്. കാണുക മുകളിൽ നിന്ന് കിണറിൽ വീണ അണലിയെ കുരുക്കിട്ട് പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് .


Source link

Related Articles

Back to top button