test del 4 copy of del 3
ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത, സംസ്ഥാനത്ത് 4 ജില്ലകളിൽ മഞ്ഞ അലർട്ട്!

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. മണിക്കൂറിൽ 40–50 കിമീ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. 8 വരെ ഈ സ്ഥിതി തുടരാനാണ് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴയും മേഘങ്ങളും കൂടിയതോടെ താപനിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്നലെ 38.5°c രേഖപ്പെടുത്തിയ പാലക്കാട് ഇന്ന് 36°c ആണ് താപനില. ∙ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ∙ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
Source link


