LIFESTYLE NEW

ഇടമലക്കുടിയില്‍ ചരിത്ര മുന്നേറ്റം: ഇ ഹെല്‍ത്ത് യാഥാർത്ഥ്യമായി


ഇടുക്കി: ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇ ഹെല്‍ത്ത് ടീം കഴിഞ്ഞദിവസം ഇടമലക്കുടിയില്‍ എത്തി ഇ ഹെൽത്ത് സംവിധാനം ആരംഭിക്കുന്നതിന്റെ അവസാനവട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ജീവനക്കാർക്ക് പരിശീലനം നൽകി. ഏതാനും ആഴ്ചക്കുള്ളില്‍ ഇടമലക്കുടി ആശുപത്രി പേപ്പര്‍ രഹിത ആശുപത്രിയാകും. ആളുകള്‍ക്ക് യു.എച്ച്.ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇത് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും മന്ത്രി പറഞ്ഞു.ഇടമലക്കുടിയില്‍ നിന്നുള്ളവര്‍ക്ക് അടിമാലി ആശുപത്രിയിലേയ്ക്കോ ജില്ലാ ആശുപത്രിയിലേയ്ക്കോ മെഡിക്കല്‍ കോളേജിലേയ്ക്കോ മറ്റ് ആശുപത്രികളിലേയ്ക്കോ നേരിട്ട് ഇടമലക്കുടി ആരോഗ്യകേന്ദ്രത്തില്‍ നിന്ന് തന്നെ ഓൺലെൻ അപ്പോയ്‌മെന്റ് എടുക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ആ ആശുപത്രികളില്‍ മുന്‍ഗണന ലഭ്യമാകുകയും ഡോക്ടറെ കാണാനും സാധിക്കും. ചികിത്സാ രേഖകള്‍ അവിടേക്ക് കൊണ്ടുപോകേണ്ടതില്ല. ചികിത്സാ വിവരങ്ങളെല്ലാം മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും ലഭ്യമാകും.ആരോഗ്യ കേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടനത്തിന് ഇടമലക്കുടിയിൽ മന്ത്രി വീണാ ജോർജ് നേരിട്ടെത്തി. ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു ആ യാത്രയെന്ന് മന്ത്രി ഓർമിച്ചു. ഒരു നാട്, നിഷ്‌കളങ്കരായ മനുഷ്യര്‍ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.


Source link

Related Articles

Back to top button