LATEST
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരുമരണം, രണ്ടുപേരുടെ നില ഗുരുതരം

കാസർകോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷാണ് (36) മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്. മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ചായിരുന്നു അപകടം. 45 പേർക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തിൽപ്പെട്ട എല്ലാവരും മൈസൂർ ചിഞ്ചിലക്കട്ടെ ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഇന്ന് ഉച്ചയ്ക്ക് 2.50ഓടെയാണ് അപകടം സംഭവിച്ചത്. 56 പേരായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Source link



