CINEMA

‘ആ സൂപ്പർതാരം കാരണം 20 കിലോയോളം കുറഞ്ഞു’; പ്രണയത്തിലുണ്ടായ അനുഭവം വെളിപ്പെടുത്തി മൃണാൾ

മുംബയ്: നടൻ ധനുഷുമായുള്ള വിവാഹവാർത്തകളുടെ പേരിൽ അടുത്തിടെയായി തലക്കെട്ടുകളിൽ നിറഞ്ഞുനിൽക്കുകയാണ് നടി മൃണാൾ താക്കൂർ. ‘ദോ ദിവാനെ സെഹർ മേയ്ൻ’ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അടുത്തിടെ തന്റെ മുൻ കാമുകനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളിപ്പോൾ ശ്രദ്ധനേടുകയാണ്. ഒരു സൂപ്പർതാരമായ നടൻ കാരണം മുൻ കാമുകന്റെ ശരീരഭാരം 20 കിലോയോളം കുറഞ്ഞുവെന്ന വെളിപ്പെടുത്തലാണ് നടി നടത്തിയത്. ഒരു യൂട്യൂബ് ചാനലിനോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ബോളിവുഡ് നടൻ ഹൃത്വിക് റോഷനൊപ്പം സൂപ്പർ30 എന്ന പരിപാടിയിൽ പങ്കെടുത്ത കാലത്തെ അനുഭവമാണ് മൃണാൾ താക്കൂർ പങ്കുവച്ചത്. ‘സ്‌കാൻഡിനേവിയൻ സ്വദേശിയായിരുന്നു അയാൾ. ഞാൻ ഹൃത്വിക് റോഷനെപ്പോലെ കാണാൻ ഭംഗിയുള്ള പുരുഷന്മാരോടൊപ്പം കറങ്ങി നടക്കുകയാണെന്നും ഷൂട്ടിംഗ് ചെയ്യുകയാണെന്നും അയാൾ ചിന്തിച്ചു. തുടർന്ന് അയാൾ കഠിനമായി വ്യായാമം ചെയ്യുകയും 17 കിലോയോളം ഭാരം കുറയ്ക്കുകയും ചെയ്തു. അയാൾ മസിലുകളും പെരുപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ അതിശയിച്ചു. അപ്പോൾ അയാൾ തന്നെ പറഞ്ഞു, മത്സരിച്ച് ക്ഷീണിച്ചുവെന്ന്.

മാറ്റത്തിനുള്ള കാരണം എന്താണെന്ന് ആദ്യമൊന്നും മനസിലായിരുന്നില്ല. പിന്നീടാണത് തിരിച്ചറിഞ്ഞത്. ഞാനൊരിക്കലും ഭാരം കുറയ്ക്കാനോ രൂപമാറ്റം വരുത്താനോ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം അരക്ഷിതാവസ്ഥയായിരുന്നു ആ മാറ്റത്തിന് കാരണം. സ്വന്തമായി രൂപംകൊടുത്ത മാനസിക സമ്മർദ്ദമായിരുന്നു അതിന് കാരണം.’- മൃണാൾ വെളിപ്പെടുത്തി.


Source link

Related Articles

Back to top button