test del 3

‘ആ രണ്ടു മണിക്കൂറിൽ എന്തു സംഭവിച്ചെന്ന് അറിയണം, തള്ളിയിട്ടതല്ലെന്ന് ആർക്കറിയാം?’


തിരുവനന്തപുരം∙ മരിക്കുന്നതിനു തൊട്ടു മുൻപുവരെ സന്തോഷത്തോടെ സംസാരിച്ചിരുന്ന നിതിൻരാജ് (22) മരിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മരണത്തിനു പിന്നിൽ അധ്യാപകനായ ഡോ.എം.കെ.റാമാണെന്നും ആരെങ്കിലും കെട്ടിടത്തിൽനിന്ന് തള്ളിയിട്ടതാകാൻ സാധ്യതയുണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി മരിച്ചെന്നാണ് കോളജ് അധികൃതർ കുടുംബത്തെ അറിയിച്ചത്. കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്നു നിതിൻ.ഡോ.റാമിനെയാണ് കുടുംബത്തിനു സംശയം. പിടിച്ചു തള്ളിയിട്ടതല്ലെന്ന് ആർക്കറിയാം? പുഴുത്ത പട്ടിയെന്ന് എല്ലാവരുടെയും മുന്നിൽവച്ച് വിളിച്ചു. ക്ലാസിലെ എല്ലാവരും അത് കേട്ടതാണ്. അങ്ങനെയാണ് നിതിൻ വീട്ടുകാരോട് പറഞ്ഞത്. അച്ഛന്റെ തൊഴിലിന്റെ പേരിലും കളിയാക്കി. അവൻ വിഷമത്തിലായി കാണും. അപകടത്തിൽപെടുത്തി മരണത്തിലേക്ക് വിട്ടതാണ്’’–സഹോദരിയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ. കെ.ടി.സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തു. ഉഴമലയ്ക്കലുള്ള വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ സംസ്കരിക്കും. പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.


Source link

Back to top button