‘ആ പ്രാർത്ഥന ഫലം കണ്ടു’; സഞ്ജുവിന്റെ ലക്കി ചാമെന്ന് സെെബർ ലോകം, ആരാണ് ആ പെൺകുട്ടി?

നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം ഉയർത്തുമ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്തത് സഞ്ജു സാംസൺ എന്ന മലയാളിയെക്കുറിച്ചായിരുന്നു. ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ പ്ളേയിംഗ് ഇലവനിൽ പോലും അവസരമില്ലാതിരുന്ന സഞ്ജു ഒടുവിൽ പ്ളേയർ ഒഫ് ദ ടൂർണമെന്റ് ട്രോഫി ഏറ്റുവാങ്ങിയപ്പോൾ സോഷ്യൽ മീഡിയയിലും സഞ്ജു തരംഗമായി മാറി. എന്നാൽ സഞ്ജുവിനൊപ്പം രാജ്യം അന്വേഷിക്കുന്നത് മറ്റൊരു കുട്ടിത്താരത്തെയാണ്.സെമിഫെെനലിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം കണ്ടവർ അത്രപെട്ടെന്ന് ആ പെൺകുട്ടിയെ മറക്കില്ല. മത്സരത്തിന് മുമ്പായി ദേശീയ ഗാനം മുഴങ്ങിയപ്പോൾ എല്ലാവരും അറ്റൻഷൻ ആയിനിന്നു. എന്നാൽ സഞ്ജുവിന്റെ തൊട്ടുമുന്നിൽ നിന്ന ഈ കുട്ടി മാത്രം കെെ കൂപ്പി പിടിച്ച് പ്രാർത്ഥയിലായിരുന്നു.അന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണിംഗ് ബാറ്ററും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ് – 89(42) ആണ് ടോപ് സ്കോറര്‍. സെമി ഫെെനലിൽ മികച്ച വിജയമായിരുന്നു ഇംഗ്ലണ്ടിന് എതിരെ ഇന്ത്യ നേടിയത്. പിന്നാലെ സോഷ്യൽ മീഡിയ ആ കുഞ്ഞിനെ തെരയാൻ ആരംഭിച്ചു. സഞ്ജുവിന്റെ ലക്കി ചാമാണ് ആ കുട്ടിയെന്നാണ് പലരുടെയും അഭിപ്രായം. ‘യുവി’ എന്ന കുട്ടിയാണ് അതെന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നത്. എന്നാൽ കുട്ടിയുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.ഫെെനലിൽ ഇന്ത്യ ലോകകപ്പിൽ മുത്തമിടുകയും സഞ്ജു സാംസൺ പ്ളേയർ ഒഫ് ദ ടൂർണമെന്റായി മാറുകയും ചെയ്തതോടെ വീണ്ടും സോഷ്യൽ മീഡിയയിലെ ചർച്ച കൂപ്പുകെെയുമായി നിന്ന ആ പെൺകുട്ടിയാണ്. സെമി ഫെെനലിൽ കുട്ടി കെെക്കൂപ്പി നിൽക്കുന്ന വീഡിയോകൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ.
Source link



