LATEST

കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ യുവാവ് പിടിയിൽ

കല്ലമ്പലം: കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കേസിൽ യുവാവ് പിടിയിൽ.പാളയംകുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം തിരുവാതിര വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷംനാദാണ് വർക്കല എക്സൈസിന്റെ പിടിയിലായത്.11 മുതൽ 43 സെന്റീമീറ്റർ വരെ വളർച്ചയെത്തിയ ആറ് കഞ്ചാവ് ചെടികൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി.

സി.ഐ ബി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.പ്രതിയുടെ പേരിൽ എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡി.സുനിൽകുമാർ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മഞ്ജുനാഥ്,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഗിരീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഫോട്ടോ: ഷംനാദ്


Source link

Back to top button