‘ ആ നിറഞ്ഞ കണ്ണിലുണ്ടായിരുന്നു എല്ലാം’

രശ്മിക- വിജയ് വിവാഹത്തിന് സാക്ഷ്യം വഹിച്ച് കല്യാണി പ്രിയദർശൻ
വിജയ് ദേവരകൊണ്ട -രശ്മിക മന്ദാന താര വിവാഹത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടി കല്യാണി പ്രിയദർശൻ. ലോകത്തിലെ ഏറ്റവും ദയാലുവായ പെൺകുട്ടി തന്റെ ഉറ്റസുഹൃത്തിനെ അതിമനോഹരമായ ഒരു വേദിയിൽ വിവാഹം കഴിക്കുന്നത് ഇന്ന് ഞാൻ കണ്ടു. അവൾ അവനിലേക്ക് നടന്നുനീങ്ങുമ്പോൾ അവൻ പുറംതിരിഞ്ഞ് അവിടെ കാത്തിരിക്കുകയായിരുന്നു. അവളുടെ ഓരോ ചുവടുവയ്പ്പിലെയും വികാരം നമുക്ക് അനുഭവിക്കാമായിരുന്നു. ആ പതറാത്ത ശ്വാസവും നിറഞ്ഞ കണ്ണുകളും എല്ലാം വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രയത്നത്തിലും ബഹുമാനത്തിലും ആഴത്തിലുള്ള സൗഹൃദത്തിലും കെട്ടിപ്പടുത്ത ഇൗ പ്രണയത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. എന്റെ പ്രിയപ്പെട്ട രശ്മികയ്ക്കും വിജയ്‌യ്ക്കും അഭിനന്ദനങ്ങൾ. ഇത് ഏറ്റവും മനോഹരമായ ഒരു തുടക്കമാകട്ടെ. കല്യാണി പ്രിയദർശന്റെ വാക്കുകൾ.വിജയ് ദേവരകൊണ്ട -രശ്മിക മന്ദാന വിവാഹത്തിൽ പങ്കെടുത്ത ഏക മലയാളി താരം ആണ് കല്യാണി പ്രിയദർശൻ. വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും അടുത്ത സുഹൃത്താണ് കല്യാണി എന്ന് ആരാധകർ ഇപ്പോഴാണ് അറിയുന്നത്.
Source link


