test del 4 copy of del 3
ആ തീരുമാനത്തിന് പിന്നിൽ പാക്കിസ്ഥാൻ മാത്രമല്ല, നിർണായക ശക്തിയായി ചൈന; പക്ഷേ, ‘ഒന്നും മിണ്ടാതെ’ ട്രംപ്

ടെഹ്റാൻ∙ 40 രാപകലുകൾ നീണ്ട ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. പരസ്പരം തൊടുത്ത പതിനായിരിക്കണക്കിന് മിസൈലുകളും ഡ്രോണുകളും. തകർന്നടിഞ്ഞ ഡസൺ കണക്കിന് കെട്ടിടങ്ങൾ, നാലായിരത്തോളം ആളുകൾ. നിരവധി കുട്ടികൾ…ലോകത്തിന്റെ 32 ശതമാനം എണ്ണയും വാതകങ്ങളും നൽകുന്ന എണ്ണപ്പാടങ്ങൾക്ക് സംഭവിച്ചത് ബില്യൻ കണക്കിന് ഡോളറിന്റെ നഷ്ടം. എന്നാൽ ആ 40 ദിവസത്തിന് ശേഷം 41–ാം ദിവസം താൽക്കാലികമായെങ്കിലും സമാധാനം ഉണ്ടാകുന്നു. എല്ലാത്തിനും അവസാനം വെടിനിർത്തലിന് പാക്കിസ്ഥാന് നന്ദി പറഞ്ഞ് യുഎസും ഇറാനും എത്തി. എന്നാൽ യഥാർഥത്തിൽ പാക്കിസ്ഥാൻ മാത്രമായിരുന്നോ ആ സമാധാന ശ്രമങ്ങൾക്ക് പിന്നിൽ? ആ 10 മണിക്കൂറിൽ എന്താണ് സംഭവിച്ചത്? ഇറാനുമായി സംസാരിക്കാൻ ചൈന സമ്മർദം ചെലുത്തുന്നുണ്ടോ എന്ന് എഎഫ്പിയുടെ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ട്രംപ് നൽകിയ മറുപടി ‘‘അതെ എന്നാണ് ഞാൻ കേൾക്കുന്നത്’’ എന്നാണ്. അതിൽ നിന്ന് തന്നെ വ്യക്തമാണ് ചൈനയുടെ ഇടപെടലുകൾ. ട്രംപ് ചൈനയുടെ പങ്ക് അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക പ്രസ്താവനയിൽ അത് പരാമർശിച്ചിട്ടില്ല. ട്രംപ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനും അസിം മുനീറിനുമാണ് ‘നന്ദി പറഞ്ഞത്’. പ്രസ്താവനയിൽ ചൈനയെ ഒഴിവാക്കിയത് തന്ത്രപരമായ നീക്കമാണെന്ന് വിദഗ്ദ്ധർ പറയുന്നത്. പാക്കിസ്ഥാനെ അഭിനന്ദിക്കുന്നതിലൂടെ, യുഎസാണ് യുദ്ധത്തിന്റെയും സമാധാന ചർച്ചയുടെയും ഗതി നിർണയിച്ചതെന്ന തോന്നൽ ഉണ്ടാക്കാനാണ് ട്രംപ് ശ്രമിച്ചതെന്നാണ് വിലയിരുത്തൽ. വിശ്വസ്തനായ ഒരു ഇടനിലക്കാരനെ ഉപയോഗിക്കുകയും, രാജ്യത്തെ ജനങ്ങൾക്ക് ചൈനയുടെ പങ്ക് ദുർബലമായി തോന്നാനുമാണ് ഇത്തരത്തിൽ ചെയ്തതെന്നും വിദഗ്ധർ പറയുന്നു.
Source link


