test del 3

ആ ട്രെയിനുകൾക്കില്ലാത്ത എന്ത് കുഴപ്പമാണു പാലരുവിയുടെ കാര്യത്തിൽ? എസി ടിക്കറ്റ് കിട്ടാൻ ഏറെ വിയർക്കണം !


തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൂട് കൂടിയതോടെ എസി യാത്രയ്ക്കു ഡിമാൻഡ് ഏറുന്നു. ട്രെയിനുകളിൽ എസി ടിക്കറ്റുകൾ കിട്ടാനില്ല. എസി കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് വേഗത്തിൽ വിറ്റുതീരുന്നു. തിരക്കു കണക്കിലെടുത്തു പതിവു സർവീസുകൾക്കു പുറമേ കെഎസ്ആർടിസി ഇന്ന് തിരുവനന്തപുരം–എറണാകുളം, തിരുവനന്തപുരം–കോഴിക്കോട് റൂട്ടിൽ അധിക എസി സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മിനിറ്റുകൾ കൊണ്ട് ടിക്കറ്റുകൾ വിറ്റുതീർന്നു. 12 എസി ലോ ഫ്ലോർ ബസുകൾ ഉൾപ്പെടെ 21 എസി ബസുകളാണു തിരുവനന്തപുരം– എറണാകുളം റൂട്ടിലുള്ളത്. വൈകാതെ തിരുവനന്തപുരം–എറണാകുളം റൂട്ടിൽ ബിസിനസ് ക്ലാസ് സർവീസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണു കോർപറേഷൻ. എറണാകുളം–ബെംഗളൂരു വന്ദേഭാരത് 8 കോച്ചുകൾക്കു പകരം 20 കോച്ചുള്ള ട്രെയിനാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു യാത്രക്കാരുടെ വിവിധ സംഘടനകൾ നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. പാലക്കാട്–തൂത്തുക്കുടി പാലരുവി എക്സ്പ്രസിൽ എസി കോച്ച് അനുവദിച്ച് ഉത്തരവ് ഇറക്കിയ ശേഷം അതു റദ്ദാക്കിയിരുന്നു. പുനലൂർ–ചെങ്കോട്ട ഗാട്ട് സെക്‌ഷനിൽ എസി കോച്ച് പറ്റില്ലെന്ന ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നിലപാടാണ് ഉത്തരവ് റദ്ദാക്കാൻ കാരണം. എന്നാൽ ഇതേ ഗാട്ട് സെക്ഷനിൽ കൂടി എറണാകുളം–വേളാങ്കണ്ണി, ചെന്നൈ–കൊല്ലം എക്സ്പ്രസ്, മധുര–ഗുരുവായൂർ എക്സ്പ്രസ് എന്നിവ എസി കോച്ചുകളുമായി സർവീസ് നടത്തുന്നുണ്ട്. ഈ ട്രെയിനുകൾക്കില്ലാത്ത എന്ത് കുഴപ്പമാണു പാലരുവിയുടെ കാര്യത്തിലുള്ള തെന്നു യാത്രക്കാർ ചോദിക്കുന്നു.


Source link

Back to top button