ആ കാര്യത്തിൽ അഹാനകൃഷ്ണയെ മറികടന്ന് രേണുസുധി; പുതിയ ഇൻസ്റ്റഗ്രാം ഫീച്ചർ ഉപയോഗപ്പെടുത്തി സെലിബ്രിറ്റികൾ

ഇൻസ്റ്റഗ്രാമിലെ പുത്തൻഫീച്ചറായ സബ്സ്ക്രിപ്ഷൻ സേവനം മലയാളി സെലിബ്രിറ്റികളിൽ പലരും ഉപയോഗപ്പെടുത്തി കഴിഞ്ഞു. ക്രിയേറ്റേഴ്സിന് മാസംതോറും ഒരു നിശ്ചിത തുക നൽകിയാൽ മാത്രം അവർ പങ്കുവയ്ക്കുന്ന പ്രത്യേക പോസ്റ്റുകളും സ്റ്റോറികളും കാണാൻ സാധിക്കുംവിധമുള്ള സേവനമാണ് സബ്സ്ക്രിപ്ഷൻ. ഒരു വരുമാനമാർഗം എന്ന നിലയിലാണ് പല സെലിബ്രിറ്റികളും ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.നിരവധി ആരാധകരുള്ള അഹാന സിസ്റ്റേഴ്സ് എന്ന് അറിയപ്പെടുന്ന നടൻ കൃഷ്ണകുമാറിന്റെ മക്കളാണ് ഈ രംഗത്ത് സജീവമായുള്ളത്. ദിയ കൃഷ്ണ ഒഴികെയുള്ള മറ്റ് മൂന്ന് പേരും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജുകളിൽ ഈ സേവനം ആരംഭിച്ചുകഴിഞ്ഞു. മലയാളം ക്രിയേറ്റേഴ്സിൽ അഹാന കൃഷ്ണയാണ് ഇത് ആദ്യം പരീക്ഷിച്ചത്. പ്രതിമാസം 290 രൂപയാണ് അഹാന തന്റെ സബ്സ്ക്രിപ്ഷനായി നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് മാസം കൊണ്ട് 150 സബ്സ്ക്രൈബർമാരെയാണ് അഹാന സ്വന്തമാക്കിയത്. അഹാനകൃഷ്ണയുടെ അനുജത്തി ഹൻസിക ഇതേ തുകയ്ക്ക് തന്നെയാണ് സബ്സ്ക്രിപ്ഷൻ ആരംഭിച്ചതെങ്കിലും കുറഞ്ഞ കാലയളവിൽ തന്നെ 300ലധികം സബ്സ്ക്രൈബർമാരെ ഹൻസികയ്ക്ക് ലഭിച്ചു. 32 സബ്സ്ക്രൈബർമാരെയാണ് ദിയ കൃഷ്ണയ്ക്ക് ലഭിച്ചത്.എന്നാൽ, സബ്സ്ക്രിപ്ഷന്റെ കാര്യത്തിൽ അഹാനകൃഷ്ണയെ മറികടന്നിരിക്കുകയാണ് സോഷ്യൽമീഡിയാ താരമായ രേണു സുധി. സബ്സ്ക്രിപ്ഷൻ തുടങ്ങി വെറും ഒരു ദിവസം കൊണ്ട് തന്നെ ഏകദേശം 303 സബ്സ്ക്രൈബർമാരെ രേണുവിന് ലഭിച്ചുകഴിഞ്ഞു. 199 രൂപ നിരക്കിലാണ് രേണു സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്. നിരക്കിലെ കുറവാണ് സബ്സ്ക്രൈബർമാരുടെ എണ്ണം കൂടാൻ കാരണം.
Source link
