CINEMA

ആ കണ്ണുകൾ കാണുന്നത് എന്ത്?​ ലർക്ക് ടൈറ്റിൽ പോസ്റ്റർ

സൈജു കുറുപ്പ്,അജു വർഗീസ്, ടി .ജി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പതിയിരിക്കുക എന്നാണ് ‘ലർക്ക്’ എന്ന ഇംഗീഷ് വാക്കിന്റെ അർത്ഥം. കാലിക പ്രാധാന്യം നിറഞ്ഞ വിഷയം ആണ് പ്രമേയം. പ്രശാന്ത് അലക്സാണ്ടർ, എം.എ.നിഷാദ്,ജാഫർ ഇടുക്കി,സുധീർ കരമന,പ്രശാന്ത് മുരളി, വിജയ് മേനോൻ,സജി സോമൻ,ബിജു സോപാനം,സോഹൻ സീനുലാൽ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,രെജു ശിവദാസ്,ബിജു കാസിം,ഫിറോസ് അബ്ദുളള, , കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോക്ടർ സജീഷ്,റഹിം മാർബൺ,അനു മോൾ, മഞ്ജു പിളള, മുത്തുമണി,സരിത കുക്കു,സന്ധ്യാ മനോജ്, സ്മിനു സിജോ,രമ്യ പണിക്കർ,ബിന്ദു പ്രദീപ്,നീത മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി,ബീന സജി കുമാർ,ഭദ്ര തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

തിരക്കഥ സംഭാഷണം- ജുബിൻ ജേക്കബ്, ഛായാഗ്രഹണം- രജീഷ് രാമൻ, എഡിറ്റിംഗ്-വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം- പ്രകാശ് അലക്സ്, ഓഡിയോഗ്രാഫി- ഗണേശ് മാരാർ, സംഗീതം-മിനീഷ് തമ്പാൻ, ഗാനരചന-മനു മഞ്ജിത്ത്,കേരള ടാക്കീസിന്റെ ബാനറിൽ ആണ് നിർമ്മാണം. പി. ആർ . ഒ എ. എസ് .ദിനേശ്.


Source link

Related Articles

Leave a Reply

Back to top button