test del 2
US- ഇറാൻ ചർച്ച; പ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും വിസ ഇളവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദ്. മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാനെത്തുന്ന അന്താരാഷ്ട്ര പ്രതിനിധികൾക്കും ഒപ്പമുള്ള മാധ്യമപ്രവർത്തകർക്കുമായി പാകിസ്താൻ സർക്കാർ വിസ നടപടികളിൽ ഇളവുകൾ പ്രഖ്യാപിച്ചു.ഇസ്ലാമാബാദ് ടോക്സ് 2026-ൽ പങ്കെടുക്കാൻ എത്തുന്നവർക്ക് മുൻകൂട്ടി വിസ എടുക്കാതെതന്നെ വിമാനങ്ങളിൽ യാത്ര ചെയ്യാവുന്നതാണ്. ഇവർക്കായി പാകിസ്താനിലെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ തന്നെ ‘വിസ ഓൺ അറൈവൽ’ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങളിൽ ഇതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിസയില്ലാതെ തന്നെ ഇത്തരക്കാരെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
Source link

