CINEMA
ആൽഫ ഗേൾ ആലിയ, യഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആദ്യ പെൺ പോരാട്ട ചിത്രം ജൂലായ് 10ന്

ഗ്രീക്ക് അക്ഷരമാലയിലെ ’ആൽഫ”യുമായി ആലിയ ഭട്ട് ചിത്രം ആൽഫയുടെബന്ധം എന്ത് ? ആക്ഷൻ അവതാരത്തിൽ ഇതാദ്യമായി ആലിയ ഭട്ട് . ആദിത്യ ചോപ്രയുടെ യഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആദ്യ നായിക കേന്ദ്രീകൃത ചിത്രം കൂടിയാണ് ആൽഫ . തോക്കേന്തി പോരാട്ടം നടത്തുന്ന ആലിയയെ ജൂലായ് 10ന് തിയേറ്രറിൽ കാണാം. ആൽഫ പുലികളായി ആലിയയും ഷെർവാരിയും ഏറ്റുമുട്ടുന്നു.രാജ്യത്തെ മികച്ച നടിമാരിൽ ഒരാളായ ആലിയഭട്ടും യുവനടി ഷർവാരിയും ഒന്നിക്കുന്ന ആക്ഷൻ ചിത്രം എന്നതു മാത്രമല്ല ആൽഫയുടെ പ്രത്യേകത. ആലിയയുടെ ജീവിതത്തിന്റെ ഭാഗം ആണ് ആൽഫ. മകൾ റാഹ ജനിച്ചശേഷം ആണ് ആൽഫയുടെ ഭാഗമായി ആലിയ എത്തുന്നത്.
”ഒരു കുഞ്ഞിന് ജന്മം നൽകിയതിനുശേഷം ആക്ഷൻ സിനിമകൾ ചെയ്യുന്നത് വളരെ രസകരമായിരുന്നു. കാരണം അത് എന്റെ ശരീരത്തിന് എന്ത് കഴിവുണ്ടെന്ന് കാണാൻ അനുവദിച്ചു. അതൊരു പഠനമായിരുന്നു. എന്റെ ശരീരത്തോട് എനിക്ക് വളരെയധികം ബഹുമാനം തോന്നിയ നിമിഷം. ആൽഫ എന്റെ ജീവിതത്തിന്റെ ഭാഗം കൂടി ആണ്. ””ആലിയ ഭട്ടിന്റെ വാക്കുകൾ. ഫസ്റ്റ് ലുക്ക് പോസ്റ്റർആലിയ ഭട്ട് പങ്കുവച്ചതു മുതൽ ആരാധകരുടെ പ്രതീക്ഷകൾ ഏറി. ആൽഫയുടെ ഗ്രീക്ക് ചിഹ്നത്തിലൂടെആലിയയുടെ നോട്ടം.തോളിൽ ആഴത്തിൽ മുറിവ്, ചുണ്ടിൽ ചതവ്, പുരികത്തിൽ മറ്റൊരു മുറിവും. ആക്ഷൻ അവതാരത്തിന് ഇതിനും അപ്പുറം എന്ത് വേണം? വൈആർഎഫ് സ്പൈ യൂണിവേഴ്സിൽനിന്ന് പുറത്തിറങ്ങിയ ഏക് ഥാ ടൈഗർ, ടൈഗർ സിന്ദാ ഹൈ, വാർ, പത്താൻ തുടങ്ങിയ ചിത്രങ്ങൾ ബ്ളോക് ബസ്റ്ററുകളായിരുന്നു. എന്നാൽ യൂണിവേഴ്സിലെ ടൈഗർ 3, വാർ 2 എന്നീ ചിത്രങ്ങൾ നിരാശപ്പെടുത്തി. ധുരന്ദർ 2: ദ റിവഞ്ചുമായി ആൽഫയുടെ റിലീസ് ക്ളാഷ് സംഭവിക്കേണ്ടതായിരുന്നു. സ്പൈ യൂണിവേഴ്സുമായി ബന്ധം തോന്നിപ്പക്കുന്നതാണ് ധുരന്ദർ ഫ്രാഞ്ചൈസി . സൽമാൻ ഖാൻ ചിത്രം ’മാതൃഭൂമി”യോടും മത്സരിക്കുന്നില്ല. ആൽഫ വരുന്നത് ഒറ്റയ്ക്കാണ്. പെൺപുലികളുടെ വീര്യവുമായി എത്തുന്ന ആൽഫയുടെ സംവിധാനം ശിവ്റാവൽ ആണ് . ബോബി ഡിയോൾ പ്രതിനായകനായി എത്തുന്നു. അനിൽ കപൂർ ആണ് മറ്രൊരു പ്രധാന താരം.
ഹൃത്വിക് റോഷൻ അതിഥി താരമായി എത്തുന്നുണ്ട്. അതിഥിവേഷത്തിൽ ഷാരൂഖ് ഖാന്റെ പേര് പറഞ്ഞ് കേൾക്കുന്നു
Source link



