LATEST

ആൽജോയ്ക്ക് കണ്ണീരോടെ വിട


കോടാലി: ഉറങ്ങിക്കിടക്കവേ പാമ്പിന്റെ കടിയേറ്റ് മരിച്ച കടമ്പോട് കാവുങ്ങൽ സിൽജോ- ജോൺസി ദമ്പതികളുടെ മകൻ ആൽജോയ്ക്ക് (8) കണ്ണീരോടെ വിട. കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം സംസ്‌കരിച്ചു.പോസ്റ്റുമോർട്ടത്തിന് ശേഷം ആൽജോയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്ന സമയത്ത് വീണ്ടും പാമ്പിൻകുഞ്ഞിനെ കണ്ടത് പരിഭ്രാന്തി പരത്തി. കഴിഞ്ഞദിവസം ആൽജോ കടിച്ച പാമ്പിന്റെ അതേ വലിപ്പത്തിലുള്ളതാണിത്. നാട്ടുകാർ അതിനെ പിടികൂടി. ആൽജോയ്ക്കൊപ്പം കടിയേറ്റ് ഗുരുതരാവസ്ഥയിലായ ജ്യേഷ്ഠസഹോദരൻ അനോജിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് അങ്കമാലി അഡ്‌ലക്‌സ് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടി കണ്ണ് തുറന്നു. നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പാമ്പിൻകുഞ്ഞുങ്ങൾ എവിടെ നിന്നാണ് വീട്ടിലെത്തുന്നതെന്ന് കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നാളെ പരിശോധന നടത്തും.


Source link

Back to top button