NATIIONAL
‘ആർസിബി 5 വിദേശതാരങ്ങളുമായിട്ടാണോ കളിക്കുന്നത്?’: കോലിയെ ‘ചൊടിപ്പിക്കാൻ’ ചോദ്യം; സൂപ്പർതാരത്തിന്റെ മറുപടി– വിഡിയോ

ബെംഗളൂരു∙ സൂപ്പർ താരം വിരാട് കോലി സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകാൻ വലിയ കാരണങ്ങളൊന്നും ആവശ്യമില്ല. താരത്തിന്റെ ഓരോ വാക്കും നോട്ടവും വരെ ആരാധകർ ആഘോഷിക്കാറുണ്ട്. നിലവിൽ ഇന്ത്യൻ ടീമിനായി ഒരു ഫോർമാറ്റിൽ മാത്രമേ കളിക്കുന്നുള്ളൂ എങ്കിലും അതൊന്നും താരത്തിന്റെ ‘ഫാൻബേസി’നെ ബാധിച്ചിട്ടില്ല. മത്സരങ്ങളില്ലാത്തെ സമയം ഭാര്യ അനുഷ്ക ശർമയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലാണ് കോലി താമസിക്കുന്നത്. ഐഎപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ഓപ്പണറായ കോലി, സീസൺ തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുൻപാണ് ഇന്ത്യയിലെത്തിയത്. താരം യുകെയിലേക്ക് ചേക്കേറിയതിനെതിരെ പലപ്പോഴും വിമർശനങ്ങളുയരാറുണ്ട്.ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ കോലി ചിരിയടക്കാൻ പാടുപെട്ടു. ‘‘അവർ യഥാർഥത്തിൽ എന്താണ് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ എന്ന് അവതാരകൻ പറഞ്ഞപ്പോൾ, ‘നിങ്ങൾ എന്തിനാണ് എന്നോട് ചോദിക്കുന്നത്? വിദേശ താരങ്ങളോട് ചോദിക്കൂ. ഞാൻ ഒരു വിദേശ താരമല്ല’ എന്നായിരുന്നു കോലിയുടെ മറുപടി. തുടർന്ന് താനൊരു വിദേശ താരമാണെന്ന് തോന്നുന്നുണ്ടോ എന്ന് താരം തിരിച്ചുചോദിച്ചു. ‘ഞാൻ ഒരു വിദേശ താരമാണോ?’ എന്ന ഗൗരവത്തോടെയുള്ള കോലി ചോദ്യത്തിന്, ‘അല്ല’ എന്നായിരുന്നു അവതാരകന്റെ മറുപടി.ഇതോടെ ഏറ്റവും കൂടുതൽ ട്വന്റി20 റൺസ് നേടുന്ന ഏഷ്യൻ ക്രിക്കറ്റ് താരമായും കോലി മാറി. പാക്കിസ്ഥാൻ താരം ശുഐബ് മാലിക്കിനെയാണ് കോലി മറികടന്നത്. ഐപിഎൽ ചരിത്രത്തിൽ റൺ ചേസുകളിൽ മാത്രം 4,000ത്തിലധികം റൺസ് നേടുന്ന ആദ്യ താരമായും കോലി മാറി.
Source link


