test del 3
ആർട്ടിമിസിലെ വനിതാ ‘ലെജൻഡ്’; ചരിത്രമെഴുതി ക്രിസ്റ്റീന കുക്ക്

ചന്ദ്രയാത്രകൾ യുഎസ് പലതു നടത്തിയിട്ടുണ്ടെങ്കിലും അതിലെല്ലാം പോയത് പുരുഷൻമാരാണ്. ഇപ്പോഴിതാ ആദ്യമായി ചന്ദ്രനരികിലേക്ക് ഒരു വനിതയും പോകുകയാണ്, ആർട്ടിമിസ് 2 ദൗത്യത്തിലൂടെ. ശ്രദ്ധേയയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും എൻജിനിയറുമാണ് ക്രിസ്റ്റീന.2013 ൽ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ടു. 2019 ൽ ബഹിരാകാശത്തെത്തി. അവിടെ തുടർച്ചയായി 328 ദിവസം തങ്ങി പുതിയ റെക്കോർഡിടുകയും ചെയ്തു 6 തവണ ബഹിരാകാശ നടത്തത്തിൽ (സ്പേസ് വോക്ക്) പങ്കെടുത്ത അവർ, 42 മണിക്കൂറിലധികം സമയം നിലയത്തിന് പുറത്ത് അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചു. 2019 ഒക്ടോബർ 18ന് ജെസീക്ക മെയറിനൊപ്പം വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തം പൂർത്തിയാക്കി.ആർട്ടിമിസ് 2 ദൗത്യത്തിലെ യാത്രികർക്കൊപ്പം ഓറിയൺ പേടകത്തിൽ മറ്റൊരു വ്യത്യസ്തനായ യാത്രികനും പോകുന്നുണ്ട്– അവനാണ് റൈസ്. ഗുരുത്വബല സ്വാധീനം പൂർണമായി ഇല്ലാതെയാകുന്നത് യാത്രികർക്കറിയാനായി സീറോ ഗ്രാവിറ്റി ഇൻഡിക്കേറ്റർ എന്ന ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. പാവകളാണ് ഇവ. ഗുരുത്വബലം ഇല്ലാതെയാകുമ്പോൾ ഈ പാവകൾ ഒഴുകി നടക്കാൻ തുടങ്ങും. ഇതോടെ ബഹിരാകാശമെത്തിയെന്ന് യാത്രികർക്കു മനസ്സിലാക്കാം.
Source link


