test del 3

ആർട്ടിമിസിലെ വനിതാ യാത്രിക…ബഹിരാകാശ യാത്രികരിലെ ‘ലെജൻഡ്’; ഇതു ക്രിസ്റ്റീന


ആർട്ടിമിസ് 2 യാത്രാസംഘം അതിന്റെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്. ചന്ദ്രയാത്രകൾ യുഎസ് പലതു നടത്തിയിട്ടുണ്ടെങ്കിലും അതിലെല്ലാം പോയത് പുരുഷൻമാരാണ്. ഇപ്പോഴിതാ ആദ്യമായി ചന്ദ്രനരികിലേക്ക് ഒരു വനിതാ യാത്രികയും പോകുകയാണ്. ബഹിരാകാശയാത്രികരിലെ ലെജൻഡുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ക്രിസ്റ്റീന കുക്കാണ് ഈ യാത്രിക.നോർത്ത് കാരലൈന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും ഭൗതികശാസ്ത്രത്തിലും ക്രിസ്റ്റീന ബിരുദം നേടി. പിന്നീട് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. നാസയിൽ ചേരുന്നതിനു മുൻപ് അന്റാർട്ടിക്ക, ഗ്രീൻലൻഡ് തുടങ്ങിയ ദുർഘട പ്രദേശങ്ങളിൽ ശാസ്ത്രീയ ഗവേഷണങ്ങളിൽ ഏർപ്പെട്ടു. കഠിന സാഹചര്യങ്ങളിൽ ദീർഘനാൾ ഒറ്റയ്ക്ക് താമസിച്ച ഈ അനുഭവങ്ങൾ, ബഹിരാകാശ ദൗത്യങ്ങളിലെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടാൻ അവരെ സജ്ജയാക്കി.2013ൽ ആണ് ക്രിസ്റ്റീന നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ടത്. വർഷങ്ങളുടെ കഠിനമായ പരിശീലനത്തിനുശേഷം 2019 മാർച്ച് 14-ന് റഷ്യൻ സോയൂസ് പേടകത്തിൽ അവർ ബഹിരാകാശത്തേക്ക് കുതിച്ചു. ബഹിരാകാശത്ത് തുടർച്ചയായി 328 ദിവസം തങ്ങാൻ അവർക്ക് കഴിഞ്ഞു. പെഗ്ഗി വിറ്റ്സന്റെ റെക്കോർഡ് മറികടന്ന്, ഒരു വനിത ഒറ്റത്തവണ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം കഴിഞ്ഞതിന്റെ പുതിയ റെക്കോർഡായി ഇതു മാറി.


Source link

Back to top button