ആസിഫ് അലിയുടെ കെ.ജി.എഫ് ടിക്കി ടാക്ക ഗ്ളിംപ്സ് വീഡിയോ

ആസിഫ് അലിയുടെ ബ്രഹ്മാണ്ഡ ചിത്രം ടിക്കി ടാക്ക ഗ്ലിംപ്സ് വീഡിയോ പുറത്ത് . രോഹിത് വി . എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക മാസ് ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. ആസിഫ് അലിയുടെ കെ. ജി.എഫ് ആണ് ടിക്കി ടാക്ക. ഈ ആക്ഷൻ പാക്ക്ഡ് ചിത്രത്തിന് വേണ്ടി വലിയ ബോഡി ട്രാൻസ്‌ഫോർമേഷൻ ആസിഫ് നടത്തിയത് എറെ ശ്രദ്ധ നേടി.
സിനിമയുടെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് ആസിഫ് വീഡിയോയിൽ പറയുന്നു. വാമിഖ ഗബ്ബി, സഞ്ജന നടരാജൻ, ലുക്മാൻ , നസ്ലെൻ എന്നിവരാണ് മറ്റ് താരങ്ങൾ. ബോളിവുഡിലെ വമ്പൻ നിർമാതാക്കളായ ടി സീരീസും പനോരമ സ്റ്റുഡിയോസും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്.
ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ദ് റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഉദേ നൻസ് ആണ്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു.
Source link



