test del 5 copy of del 3

ആശാ ഭോസ്​ലെക്ക് വിട, നോവായി നിതിന്റെ മടക്കം, ഇറാൻ–യുഎസ് ചർച്ച പരാജയം– പ്രധാനവാർത്തകള്‍


പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്​ലെ വിടവാങ്ങിയതാണ് ഇന്നത്തെ മുഖ്യവാർത്തകളിലൊന്ന്. ഇറാൻ യുഎസ് ചർച്ച ധാരണയാകാതെ പിരിഞ്ഞതും വാർത്താ പ്രാധാന്യം നേടി. അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച സംഭവത്തിൽ കോളജിനെതിരെ കുടുംബം ആരോപണമുന്നയിച്ചതും വലിയ വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി…പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനും യുഎസും തമ്മിൽ നടത്തിയ ആദ്യഘട്ട ചർച്ച പരാജയം. 14 മണിക്കൂർ നീണ്ട ചർച്ചകൾ തൽക്കാലം അവസാനിച്ചതായും ഇരുപക്ഷത്തു നിന്നുമുള്ള സാങ്കേതിക വിദഗ്ധർ രേഖകൾ കൈമാറുമെന്നും ഇറാൻ സർക്കാർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ചർച്ച പരാജയപ്പെട്ടതിൽ തങ്ങൾ നിരാശരായി മടങ്ങുന്നുവെന്ന് യുഎസ് വൈസ് പ്രസിഡന്റെ ജെ.ഡി.വാൻസ്. അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ നിന്ന് ചാടി മരിച്ച ആർ.എൽ. നിതിൻ രാജിന്റെ മരണം 11 അംഗ പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ എസിപിക്കാണ് അന്വേഷണച്ചുമതല. മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ്. മൊബൈൽ ഉൾപ്പെടെയുള്ള വസ്തുക്കൾ കോടതിയിൽ സമർപ്പിച്ച ശേഷമായിരിക്കും തുടർ അന്വേഷണം.


Source link

Back to top button