test del 3
ആലുവയിൽ രണ്ടിടത്തായി രണ്ടു മരണം; 27 വയസ്സുകാരി ലോഡ്ജിൽ തൂങ്ങിയ നിലയിൽ

കൊച്ചി ∙ ആലുവയിൽ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലായി, വ്യത്യസ്ത സാഹചര്യത്തിൽ 2 പേർ മരിച്ച നിലയിൽ. കുമളി മുരുക്കടി സ്വദേശിനിയായ 27കാരിയെ ആലുവ ടൗണിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് ഒരു സംഭവം. കീഴ്മാട് എടയപ്പുറം മുടൂർ റോഡിനു സമീപം പാടത്ത് ഇതര സംസ്ഥാന തൊഴിലാളി എന്നു സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് മറ്റൊരു സംഭവം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.രണ്ടാമത്തെ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിലേക്ക് പോസ്റ്റ്മോർട്ടത്തിനു ശേഷമേ അറിയാൻ സാധിക്കൂ എന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നു രാവിലെ ഏഴരയോടെയാണ് എടയപ്പുറത്ത് സന്തോഷ് എന്ന പ്രദേശവാസിയുടെ കൃഷിയിടത്തിനു അടുത്തുള്ള ചതുപ്പിൽ ഒരാൾ മരിച്ചു കിടക്കുന്നത് കാണുന്നത്. സന്തോഷ് ഉടൻ തന്നെ വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഒന്നു രണ്ടു ദിവസത്തെയെങ്കിലും പഴക്കമുള്ളതായി സംശയിക്കുന്നു. ഇയാൾ കിടക്കുന്നതിനു സമീപത്തായുള്ള ഒരു മാവിൽ തോർത്തുകൊണ്ടുള്ള ഒരു കുരുക്കും കണ്ടെത്തി. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ താഴെക്ക് പതിച്ച് മരണമടഞ്ഞതാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ മരണമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഇയാളുടെ കഴുത്തിലും ദേഹത്തും പാടുകളുണ്ട്. ഈ പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തിയാൽ മാത്രമേ മരിച്ചയാളുടെ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
Source link


