LATEST

ആലുവയിൽ രണ്ടിടത്തായി രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി; ഒന്ന് യുവതിയും മറ്റൊരാൾ ഇതരസംസ്ഥാന തൊഴിലാളിയും


കൊച്ചി: ആലുവയിൽ രണ്ടിടങ്ങളിലായി രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കുമളി മുരുക്കുടി സ്വദേശിനിയായ 27കാരിയും ഒരു ഇതരസംസ്ഥാന തൊഴിലാളിയുമാണ് മരിച്ചത്. കുമളി മുരുക്കുടി പട്ടത്തുവിള വീട്ടിൽ ജോമോൾ വർഗീസ് ആണ് മരിച്ചത്. ആലുവ ടൗണിലെ ലോഡ്‌‌ജിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് യുവതി ലോഡ്‌ജിലെ മൂന്നാം നിലയിൽ മുറിയെടുത്തത്. ഒരു ദിവസം മുഴുവൻ ഇവിടെ തങ്ങിയ യുവതി പുറത്തിറങ്ങാത്തതോടെ സംശയം തോന്നിയ ലോഡ്‌ജ് ജീവനക്കാ‌ർ ഇന്ന് വെളുപ്പിന് അഞ്ചുമണിയോടെ വാതിലിൽ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് സൺഷെയ്‌ഡിൽ കയറി നോക്കിയപ്പോഴാണ് യുവതി തൂങ്ങിനിൽക്കുന്നതായി കണ്ടത്. ഉടൻതന്നെ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു.


Source link

Back to top button