NATIIONAL
ആറ് സിക്സടിച്ചതിന് ഫെറാറി കാർ തരാമെന്നു പറഞ്ഞു, കിട്ടിയത് ബിഎംഡബ്ല്യു: ലളിത് മോദി വാക്കിനു വിലയുള്ള ആളെന്ന് യുവരാജ്

മുംബൈ∙ 2007ലെ ട്വന്റി20 ലോകകപ്പിൽ ഒരോവറിൽ ആറു സിക്സടിച്ചതിനു പിന്നാലെ ലളിത് മോദിയിൽനിന്നു കാർ സമ്മാനമായി ലഭിച്ചതിനെക്കുറിച്ചു മനസ്സു തുറന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഇംഗ്ലണ്ടിനെതിരെ ഡർബനിൽ നടന്ന പോരാട്ടത്തിന്റെ 19–ാം ഓവറിലാണ് സ്റ്റുവർട്ട് ബ്രോഡിനെതിരെ യുവരാജ് സിങ് ആറു സിക്സുകൾ പറത്തിയത്. മത്സരത്തിൽ 12 പന്തുകളിൽ അർധ സെഞ്ചറി തികച്ച യുവരാജ് സിങ്, 16 പന്തിൽ 58 റൺസെടുത്താണു പുറത്തായത്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ 18 റൺസ് വിജയം സ്വന്തമാക്കുകയും ചെയ്തു. ഈ പ്രകടനത്തിനു പിന്നാലെ ഐപിഎൽ ചെയർമാനായ ലളിത് മോദി, യുവരാജിന് കാര്‍ സമ്മാനമായി നൽകിയതായി ലളിത് തന്നെ വെളിപ്പെടുത്തിയിരുന്നു.സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയായ ലളിത് മോദി 2010ലാണ് ഇന്ത്യ വിടുന്നത്. സ്റ്റുവർട്ട് ബ്രോഡിനെതിരെ സിക്സുകൾ അടിച്ചതിനു ശേഷം അദ്ദേഹത്തിന്റെ പിതാവും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡ് തന്റെ അടുത്തുവന്നു സംസാരിച്ചതായും യുവരാജ് വെളിപ്പെടുത്തി. സ്റ്റുവര്‍ട്ടിന്‍റെ പിതാവ് ക്രിസ് ബോര്‍ഡ് പിന്നീട് യുവിയെ കണ്ടപ്പോള്‍ കയ്യൊപ്പിട്ട് ജഴ്സി മകനായി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
Source link


