LATEST

ആറ് കുട്ടികളുടെ അമ്മ, ബിസിനസ് രാജാവിന്റെ മകള്‍; ഖമനേയിയുടെ ഭാര്യ മന്‍സൂറയും കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രയേലും ചേര്‍ന്നുള്ള ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭാര്യയും കൊല്ലപ്പെട്ടുവെന്ന് വിവരം. മസൂറ കൊജസ്‌തേയും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്റെ ഔദ്യോഗിക മാദ്ധ്യമമായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ശനിയാഴ്ച നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ മന്‍സൂറയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മന്‍സൂറയുടെ മരണം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഖമനേയിയുടെ ഭാര്യ എന്നതിലപ്പുറം ഇറാനിലെ രാഷ്ട്രീയ വിഷയങ്ങളില്‍ മന്‍സൂറ ഒരിക്കലും ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ മഷാദിലെ ഒരു മത കുടുംബത്തിലായിരുന്നു മന്‍സൂറയുടെ ജനനം. പിതാവ് മുഹമ്മദ് ഇസ്മായില്‍ കൊജസ്‌തേ ഒരു വലിയ ബിസിനസുകാരനുമായിരുന്നു. സഹോദരന്‍ ഹസന്‍ ഇറാന്‍നിലെ, ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റര്‍ (ഐആര്‍ഐബി) ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്നു.

1964ലാണ് ഖമനേയിയും മന്‍സൂറയും ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് ആദ്യമായി കണ്ടുമുട്ടിയത്. ഒരു വര്‍ഷത്തിന് ശേഷം മതപരമായ വലിയ ചടങ്ങുകളുടെ അകമ്പടിയോടെയായിരുന്നു ഇരുവരും വിവാഹിതരായത്. നാല് ആണ്‍മക്കള്‍ ഉള്‍പ്പെടെ ആറ് കുട്ടികളുണ്ട് ഖമനേയി – മന്‍സൂറ ദമ്പതിമാര്‍ക്ക്. എന്നാല്‍ പൊതു ചടങ്ങുകളില്‍ നിന്ന് എല്ലാം അകലം പാലിച്ചിരുന്നു മന്‍സൂറ. കുടുംബ കാര്യങ്ങള്‍ക്കും മതപരമായ കാര്യങ്ങള്‍ക്കുമായിരുന്നു അവര്‍ എന്നും പ്രാധാന്യം നല്‍കിയിരുന്നത്.

അതേസമയം, ഖമനേയി കുടുംബത്തിലെ നിരവധിപേര്‍ ഇസ്രയേല്‍ – അമേരിക്ക ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖമനേയിയുടെ ഒരു മകള്‍, മരുമകന്‍, ചെറുമകള്‍ എന്നിവരും കൊല്ലപ്പെട്ടുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.


Source link

Related Articles

Back to top button