LATEST

ആരോഗ്യനില മോശമായി, രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, ആശുപത്രിയിലും നിരാഹാരം തുടരുന്നു

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തു‌ടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിലായ അന്നു മുതൽ നിരാഹാര സമരത്തിലായിരുന്ന രാഹുലിനെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുപോകാനായിരു്നനു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനാൽ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.

നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിതതിനെ തുടർന്ന് രാഹുൽ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. എന്നാൽ നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം രാഹുൽ ഈശ്വറിന്റെ ജാമ്യ ഹർജിയിൽ നാളെയും വാദം തുടരും. ഇരുവിഭാഗത്തിന്റെയും വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡിഷണൽ സി.ജെ.എം കോടതി നാളെ പരിഗണിക്കാൻ മാറ്റിയത്. കേസിലെ എഫ്.ഐ.ആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ വാദിച്ചു. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.


Source link

Related Articles

Leave a Reply

Back to top button