ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ല, മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി

അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മകനാണ് കിച്ചു സുധി എന്ന രാഹുൽദാസ്, കഴിഞ്ഞയാഴ്ച തന്റെ യുട്യൂബ് ചാനലിലൂടെ കിച്ചു നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. അച്ഛനുമായുള്ള അനുഭവങ്ങളും അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച കാര്യങ്ങളും രേണു സുധിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് കിച്ചു വീഡിയോയിൽ തിുറന്നുപറഞ്ഞത്. ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിച്ചു തന്നെ ആരും തെറ്റിദ്ധരിപ്പിച്ചല്ല വീഡിയോ ചെയ്തതെന്നും പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്നും കിച്ചു പറയുന്നു. കഴിഞ്ഞ ദിവസത്തെ ലൈവ് വീഡിയോയിൽ കമന്റായിട്ടായിരുന്നു കിച്ചു ഇക്കാര്യം കുറിച്ചത്. എന്നെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല ഞാൻ വീഡിയോ ഇട്ടേ. ഇനി റിതപ്പനെ ഒക്കെ കാണാൻ പറ്റുവോ എന്നുപോലും എനിക്ക് അറിയില്ല. ഇങ്ങനെ കുറച്ച് കാര്യങ്ങൾ ഒക്കെ പേടിച്ചാണ് ഒന്നും പറയാതെ ഇരുന്നത്. എന്തായാലും നോക്കാം, എല്ലാവരുടെയും സപ്പോർട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു കിച്ചു കുറിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Source link


