‘ആയിരത്തിലധികം അയ്യപ്പക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമലയിൽ ഒരു പ്രത്യേകതയുണ്ട്’; സുപ്രീംകോടതിയിൽ വാദം സമർപ്പിച്ച് ദേവസ്വം ബോർഡ്

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന വിലക്ക് സംബന്ധിച്ച് സുപ്രീംകോടിയിൽ വാദം എഴുതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല പ്രത്യേക വിഭാഗക്ഷേത്രമാണെന്നും മതപരമായ കാര്യങ്ങളിൽ സ്വന്തമായി മോക്കി നടത്താനുള്ള അവകാശം ഭരണഘടനാപരമായി ഉണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വി എഴുതി തയ്യാറാക്കിയ വാദം ദേവസ്വം ബോഡ് സ്റ്റാൻന്റിംഗ് കോൺസൽ പി എസ് സുധീർ ആണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. പ്രത്യേക മതവിഭാഗത്തെ സംബന്ധിച്ച് വിവിധ സുപ്രീം കോടതി വിധികളിൽ വിശദീകരിച്ചിട്ടുണ്ട്. ഈ വിധിന്യായങ്ങൾ പരിശോധിച്ചാൽ ശബരിമല പ്രത്യേക മതവിഭാഗ ക്ഷേത്രം ആമെന്ന് വ്യക്തമാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അവകാശപ്പെടുന്നു.പ്രത്യേക മതവിഭാഗ ക്ഷേത്രങ്ങൾക്ക് ഭരണഘടനയുടെ അനുച്ഛേദം 26(2) (ബി) പ്രകാരം മതപരമായ കാര്യങ്ങളിൽ തീരുമാനമെടുത്തത് നടപ്പാക്കാനുള്ള അധികാരമുണ്ടെന്നും ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അയ്യപ്പന് നെെഷ്ഠിക ബ്രഹ്മചാരിയായ ഏക ക്ഷേത്രം ശബരിമലയിലേത് ആണെന്നും ബോർഡ് വാദത്തിൽ ചൂണ്ടിക്കാട്ടി.
Source link



