CINEMA

ആ​ന്ധ്ര​യി​ലും തെ​ലു​ങ്കാ​ന​യി​ലും ടോ​ക്സി​ക് ദി​ൽ​ ​രാ​ജു​വി​ന്

വിതരണാവകാശത്തിന് 120 കോടി

യ​ഷ് ​നാ​യ​ക​നാ​യ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​’ടോ​ക്സി​ക് :​ ​എ​ ​ഫെ​യ​റി​ ​ടെ​യി​ൽ​ ​ഫോ​ർ​ ​ഗ്രൗ​ൺ​-​അ​പ്പ്സ് ​ “ആ​ന്ധ്രാ​പ്ര​ദേ​ശ്,​ ​തെ​ല​ങ്കാ​ന​ ​വി​ത​ര​ണാ​വ​കാ​ശം​ 120​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​ദി​ൽ​ ​രാ​ജു​വി​ന്റെ​ ​ഉ​ട​മ​സ് ​ഥ​ത​യി​ലെ​ ​ശ്രീ​ ​വെ​ങ്കി​ടേ​ശ്വ​ര​ ​ക്രി​യേ​ഷ​ൻ​സ് ​സ്വ​ന്ത​മാ​ക്കി.​ ​തെ​ലു​ങ്ക് ​ഇ​ത​ര​ ​ഭാ​ഷാ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഒ​രു​ ​സി​നി​മ​യ്ക്ക് ​ല​ഭി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​തു​ക​യാ​ണി​ത്.​ ​
ടോ​ക്സി​ക്കി​ന്റെ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​കെ​വി​എ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​മോ​ൺ​സ്റ്റ​ർ​ ​മൈ​ൻ​ഡ് ​ക്രി​യേ​ഷ​ൻ​സും,​ ​എ​സ്‌​വി​സി​യും​ ​ത​മ്മി​ൽ​ ​ക​രാ​ർ​ ​ഒ​പ്പു​വ​ച്ചു​ .​
​ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ളും​ ​നി​ര​വ​ധി​ ​ബ്ലോ​ക്ക്ബ​സ്റ്റ​റു​ക​ളും​ ​സ​മ്മാ​നി​ച്ച​ ​എ​സ്‌​വി​സി​യു​ടെ​ ​സാ​ന്നി​ധ്യം​ ​ടോ​ക്സി​ക്കി​ന്റെ​ ​മാ​റ്റു​ക്കൂ​ട്ടു​ന്നു.​ ​ഇ​തോ​ടെ​ ​രാ​ജ്യ​ത്തി​ന​ക​ത്തും​ ​പു​റ​ത്തും​ ​ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ​ ​ആ​വേ​ശം​ ​ഏ​റി.​ ​ഗീ​തു​ ​മോ​ഹ​ൻ​ദാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ ടോ​ക്സി​ക് ​ ഒ​രേ​സ​മ​യം​ ​ക​ന്ന​ഡ​യി​ലും​ ​ഇം​ഗ്ലീ​ഷി​ലു​മാ​ണ് ​ചി​ത്രീ​ക​രി​ച്ച​ത്.​ ​യ​ഷും​ ​ഗീ​തു​വും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ഹി​ന്ദി,​ ​തെ​ലു​ങ്ക്,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം​ ​ഉ​ൾ​പ്പ​ടെ​ ​നി​ര​വ​ധി​ ​ഭാ​ഷ​ക​ളി​ൽ​ ​മാ​ർ​ച്ച് 19​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​രാ​ജീ​വ് ​ര​വി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ര​വി​ ​ബ​സ്രൂ​ർ​ ​സം​ഗീ​തം​ ​ന​ൽ​കു​ന്നു.​ ​ഉ​ജ്ജ്വ​ൽ​ ​കു​ൽ​ക്ക​ർ​ണി​യാ​ണ് ​എ​ഡി​റ്റ​ർ.


Source link

Related Articles

Back to top button